കൊല്ലം :കൊല്ലം കളക്ട്രേറ്റ് വളപ്പിലെ സ്ഫോടന കേസിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കും ജീവപര്യന്തം.ഒരാളെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു.നിരോധിത സംഘടനയായ ബേസ് മൂവ്മെൻ്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി(31)ശംസൂൺ കരീം രാജ(33)ദാവൂദ് സുലൈമാൻ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.കേസിലെ മറ്റൊരു പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടു. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ജി ഗോപകുമാറാണ് വിധി പറഞ്ഞത്.പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കേസിൻ്റെ വിചാരണ പൂർത്തിയായത്.2016ജൂൺ 15ന് രാവിലെയായിരുന്നു കൊല്ലം കളക്ട്രേറ്റ് വളപ്പിൽ സ്ഫോടനം ഉണ്ടായത്.ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം നടന്നത്. നാടിനെ നടുക്കിയ സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.പ്രോസിക്യൂഷന് വേണ്ടി ഗവൺമെൻ്റ് പ്ലീഡർ സേതു നാഥ് പ്രതിഭാഗത്തിന് വേണ്ടി കുറ്റിച്ചൽ ഷാനവാസ് എന്നിവർ ഹാജരായി.
Kollam Collectorate Blast: All the three accused got life imprisonment.